ഒരു പ്രശസ്ത എഴുത്തുകാരന്റെ തുടക്കവും...ഒടുക്കവും....! അതനെന്റെ കഥയുടെ പ്രമേയം. ആളൊരു പാവം +1 വിദ്യാര്‍ഥി. യൂത്ത് ഫെസ്റ്റിവലിനു കലാപരിപാടികള്‍അക്കു ചേരണം എന്നു ആഗ്രഹം ഉള്ളവര്‍ ഉണ്ടൊ എന്ന് ചോദിച്ചുകൊണ്ട് ക്ലാസ്സ് ടീച്ചര്‍ വന്നു.എന്‍ടെ നായക കഥാപാത്രത്തിനു ജന്മനാ കലാ എന്നൊന്ന് രക്തത്തില്‍ , ഇല്ലാ പിന്നെ വല്ല കൊതുകോ മറ്റൊ കുത്തിയപ്പോള്‍ രക്തം കലര്‍ന്നിട്ടുണ്ടൊ എന്നു തീര്‍ച്ചയില്ലാ...!
പുള്ളിയുടെ പേരു പറഞ്ഞില്ലലൊ മ്മ് മ്മ് മ്മ് ബാലു
കഥാരചനയക്കു പേരു കൊടുത്താലോ ? ഒന്നു ഷൈന്‍ ചെയ്യാന്‍ പറ്റിയ അവസരമാണിത്.

കഥാരചനയക്കു പേരു കൊടുത്തിട്ട് ഇരുന്നപ്പോള്‍ അംഗം ജയിച്ച അര്‍ജുനനെന്‍ടെ ഭാവമായിരുന്നു അവന്റെ മുഖത്ത് . ചുറ്റുമിരിക്കുന്നവരുടെ നീളം കുറയുന്നതായി അവനു തോന്നി.തന്നെക്കുറിച്ചുള്ള എന്തെക്കയോ ചിന്തകള്‍ അവന്‍ടെ മനസില്‍ വന്നു . "മലയാള സാഹിത്യ ചരിത്രത്തിലേ എക്കാലത്തെയും വലിയ എഴുത്തുകാരന്‍ടെ പടയോട്ടം ഇവിടെ തുടെങ്ങുന്നുവോ ?.....ആശയത്രിവിക്രമന്‍ , സാഹിത്യമന്നവന്‍ എന്തെല്ലാം പേരുകള്‍ 'ജ്ഞാനപീഠം മുതല്‍ നോബേല്‍ സമ്മാനം ' വരെ കിട്ടിയ സാഹിത്യസാമ്രാട്ട് "
യൂത്ത് ഫെസ്റ്റിവല്‍ ദിവസം വരെ കൂട്ടുകാര്‍ക്കിടയില്‍ അവന്‍ ഞെട്ടിപ്പിക്കുന്നതും ഇതുവരെ ചുരുളഴിയാത്തതുമായ ഒരു സത്യത്തിന്‍ടെ വലയത്തില്‍ ശോഭിച്ചു നിന്നു
ഒടുവില്‍ ആ ദിവസം സമാഗതമായി , കഥ എഴുതുവാന്‍ വിഷയം കിട്ടി **മരുഭൂമിയിലെ യാത്രക്കാര്‍ **5 മിനിട്ടു കഴിഞ്ഞു , 10 മിനിട്ടു കഴിഞ്ഞു അവന്‍ടെ പേപ്പര്‍ മാത്രം ശൂന്യംഅവന്‍ ഇശ്വരനോടു പ്രാര്‍ഥിച്ചു " ഈ വിശ്വ സാഹിത്യകാരനയ എന്നെ വെറുതെ പരിക്ഷിക്കരുതേ "വെള്ള പേപ്പര്‍ കൊടുത്തു തടിയുരെണ്ടി വരുമോ ?ഒടുവില്‍ പതിനെട്ടാമത്തെ അടവു തന്നെ പ്രയോഗിച്ചു ..പഴയ ഒരു സിനിമ കഥ ചുരുക്കി എഴുതി പിടിപ്പിച്ചു പേപ്പര്‍ കൊടുത്തപ്പോള്‍ വിയര്‍ത്തിരുന്നു , ആ വിയര്‍പ്പില്‍ ഒരു വിശ്വസാഹിത്യകാരന്‍ടെ മേക്കപ്പ് ഒലിച്ചു പോയി
No comments:
Post a Comment